ജമ്മു കാശ്‌മീരില്‍ ഏ​റ്റു​മു​ട്ട​ല്‍; ഏ​റ്റു​മു​ട്ട​ലി​ല്‍ സൈന്യം ഭീ​ക​ര​നെ വ​ധി​ച്ചു

സ്വ ലേ

Jun 28, 2019 Fri 06:19 PM

ശ്രീ​ന​ഗ​ര്‍: ജ​മ്മു​വിലെ ബു​ദ്ഗാ​മി​ല്‍ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈന്യം ഭീ​ക​ര​നെ വ​ധി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ചെ​ക്പോ​ര​യി​ല്‍ നൗ​ഗാം പ്ര​ദേ​ശ​ത്ത് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സൈ​ന്യം പ്ര​ദേ​ശം വ​ള​യു​ക​യാ​യി​രു​ന്നു. ശേഷം ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ല്‍ വെ​ടി​വ​യ്പു​ണ്ടായി .  • HASH TAGS
  • #indianarmy
  • #kashmir
  • #attack