ജയിലില്‍ ചാടിയ രണ്ട‌് വനിതാ തടവുകാരെ പിടികൂടിയത് അര്‍ധരാത്രി ഉള്‍വനത്തില്‍ നിന്ന്

സ്വ ലേ

Jun 28, 2019 Fri 06:29 PM

തിരുവനന്തപുരം : അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന‌് ചാടിയ രണ്ട‌് വനിതാ തടവുകാരെയും പൊലീസ‌് പിടികൂടി.കല്ലറ സ്വദേശി ശില്‍പ്പ, വര്‍ക്കല സ്വദേശി സന്ധ്യ  എന്നിവരെ വ്യാഴാഴ‌്ച രാത്രി 10.45ന‌് തിരുവനന്തപുരം പാലോട് അടപ്പുപാറ ഉള്‍വനത്തില്‍ വെച്ചാണ്  പിടികൂടിയത്.


കഴിഞ്ഞ ചൊവ്വാഴ‌്ചയാണ‌് വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ, പാങ്ങോട് കല്ലറ കാഞ്ചിനട വെള്ളയംദേശം തെക്കുംകര പുത്തന്‍വീട്ടില്‍ ശില്‍പ്പ എന്നിവര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന‌് ചാടിരക്ഷപ്പെട്ടത്. ഇരുവരെയും കണ്ടെത്താനായി പൊലീസ‌് അന്വേഷണം വ്യാപിപ്പിക്കുകയും ലുക്കൗട്ട‌് നോട്ടീസ‌് പുറപ്പെടുവിക്കുകയും ചെയ‌്തിരുന്നു.


പാലോട‌് ഇന്‍സ‌്പെക‌്ടര്‍ സി കെ മനോജ‌്, എസ‌്‌ഐ സതീഷ‌്കുമാര്‍, ഗ്രേഡ‌് എസ‌്‌ഐ ഹുസൈന്‍, സിപിഒ സാജന്‍, രജിത‌് രാജ‌് എന്നിവരടങ്ങുന്ന സംഘമാണ‌് ഇവരെ പിടികൂടിയത‌്.

ശില്‍പ്പയുടെ വീട‌് വെള്ളയംദേശത്താണ‌്. ശില്‍പ്പയുടെവീട്ടിലേക്ക‌് പോകുന്നതിനിടെയാണ‌് ഇവര്‍ പിടിയിലാവുന്നത‌്. 

  • HASH TAGS
  • #police
  • #arrest
  • #jail