നെടുമ്പാശ്ശേരി വിമാനത്താവളവും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ തന്നെ

സ്വ ലേ

Jun 28, 2019 Fri 06:57 PM

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം  പൊതു സ്ഥാപനം അല്ലെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാത്തതിനെതിരെ കമ്മീഷന്റെ നടപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പുറപ്പെടുവിച്ചു. 


തങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നവരല്ലെന്ന് കാണിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ നിരവധി പരാതികളാണ് ഹൈക്കോടതിയിലും വിവരാവകാശ കമ്മീഷനിലും ലഭിച്ചത്. വിവിധ പരാതികളില്‍ വിശദ വാദം കേട്ട ഹൈക്കോടതി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വിവരാവകാശ കമ്മീഷനെ ചുമതലപ്പെടുത്തുകയായിരുന്നു.


തുടര്‍ന്ന് അപ്പീലുകളില്‍ വാദം കേട്ട കമ്മീഷന്‍ നെടുമ്പാശ്ശേരി വിമാനത്താവളം പൊതുസ്ഥാപനമല്ലെന്ന വാദം തളളുകയായിരുന്നു. വിമാനത്താവളത്തിന്റെ ബോര്‍ഡ് ഓഫ് ഡയറ്കടേഴ്‌സില്‍ മുഖ്യമന്ത്രി ചെയര്‍മാനും മറ്റ് മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടുന്നതാണ് ഇതിന് കാരണം.


  • HASH TAGS
  • #nedumbasheri
  • #airport
  • #right
  • #informationact