തീവ്രവാദം മനുഷ്യത്വത്തിന് ഭീഷണി : പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍

Jun 28, 2019 Fri 07:31 PM

ജപ്പാന്‍ : തീവ്രവാദം മാനവികതയ്ക്ക് ഭീഷണിയെന്ന് അനൗദോഗികമായി നടന്ന ബ്രിക്‌സ് നേതാക്കളുടെ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ മാത്രമല്ല പ്രകൃതിക്കും വലിയ വിനയാണ് തീവ്രവാദത്തിലൂടെ സംഭവിക്കുന്നെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


തീവ്രവാദത്തെ ചെറുക്കണമെന്നും ഓരോ രാജ്യത്തിന്റെ കടമയാണതെന്നും ചര്‍ച്ചയില്‍ പറഞ്ഞു. തീവ്രവാദത്തിനാവശ്യമായ പണമൊഴുക്കിനെ തടയിടണമെന്നും ഓരോ രാജ്യങ്ങളുടെ പരിധിയില്‍ വരുന്ന അത്തരം കാര്യങ്ങള്‍ ശ്രദ്ദിക്കേണ്ടത് ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്വമാണെന്നും ചര്‍ച്ചയില്‍ പറഞ്ഞു.


ബ്രസീല്‍,റഷ്യ,ഇന്ത്യ,ചൈന,സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളടങ്ങിയതാണ് ബ്രിക്‌സ്. ഇന്റര്‍നെറ്റിലൂടെയുള്ള തീവ്രവാദത്തെയും ചൂഷണത്തെയും എതിര്‍ക്കണമെന്നും  ചര്‍ച്ചയില്‍ തീരുമാനിച്ചു.


  • HASH TAGS