സുനന്ദ പുഷ്‌കറിന്റെ ജന്മദിനത്തില്‍ ഓര്‍മ്മക്കുറിപ്പുമായി ശശി തരൂര്‍

സ്വ ലേ

Jun 28, 2019 Fri 08:19 PM

സുനന്ദ പുഷ്‌കറിന്റെ ജന്മദിനത്തില്‍ ഓര്‍മ്മക്കുറിപ്പുമായി എംപി ശശി തരൂര്‍ . ഭാര്യയുടെ പിറന്നാള്‍ ദിവസം അവരെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു  ശശി തരൂര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. 


'56 വര്‍ഷങ്ങള്‍ക്ക് മുൻപുള്ള  ഈ ദിവസമാണ് കാശ്മീരിലെ സോപോറില്‍ അവള്‍ ജനിച്ചത്. ലില്ലി പൂക്കള്‍ അവള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. ഇതറിയാവുന്ന ഒരു സുഹൃത്ത് ഇന്ന് രാവിലെ ലില്ലി പൂക്കള്‍ അയച്ച്‌ തന്നു'- ശശി തരൂര്‍ ട്വിറ്ററിലൂടെ പറഞ്ഞു. 


സുനന്ദ പുഷ്കറിന്റെ ചിത്രത്തിന് മുന്നില്‍ ആ പൂക്കള്‍ വച്ചിരിക്കുന്നതും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 2010ലാണ് ശശി തരൂ‌ര്‍ സുനന്ദ പുഷ്‌കറിനെ വിവാഹം കഴിച്ചത്. 2014 ജനുവരി 17ന് സുനന്ദ പുഷ്‌കറിനെ ന്യൂഡല്‍ഹിയിലെ ലീല ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

  • HASH TAGS
  • #sasitharoor