അര്‍ജ്ജുന അവാര്‍ഡിനായി നാല് ക്രിക്കറ്റ് താരങ്ങളെ ശുപാര്‍ശ ചെയ്ത് ബിസിസിഐ

സ്വന്തം ലേഖകന്‍

Apr 28, 2019 Sun 07:36 AM

വനിതാ താരം പൂനം യാദവ് ,  പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഓള്‍ റൌണ്ടര്‍ രവീന്ദ്ര ജഡേജ  എന്നിവരെയാണ് ബിസിസിഐ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ബോളിംഗ് നിരയുടെ അവിഭാജ്യ ഘടകമായ മുഹമ്മദ് ഷമി കഴിഞ്ഞ ഒരു വര്‍ഷമായി  മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച്  മുന്നേറിയ താരമാണ് . ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ബുംറയാണ് ലോകകപ്പില്‍ ഇന്ത്യന്‍ ബോളിംഗിനെ നയിക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍  ടീമില്‍ ഇടം നേടിയ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിന്റെ കരുത്തനായ ഓള്‍  റൌണ്ടര്‍മാരില്‍ ഒരാളാണ്.വനിതാ താരം   പൂനം യാദവ്  ഇന്ത്യന്‍  വനിതാ ടീമിലെ മികച്ച  ലെഗ് സ്പിന്നര്‍ ആണ് . 41 ഏകദിനങ്ങളില്‍ നിന്ന് 63 വിക്കറ്റുകളും 54 ടി20 മത്സരങ്ങളില്‍ നിന്ന് 74 വിക്കറ്റ് എന്ന നേട്ടവും പൂനം സ്വന്തമാക്കിയിട്ടുണ്ട് . ബിസിസിഐ അര്‍ജ്ജുന അവാര്‍ഡിനായി തിരഞ്ഞെടുത്ത താര നിര അഭിനന്താര്‍ഹമാണ്. 


  • HASH TAGS
  • #sports