സ്ത്രീകളെ നഗ്‌നരാക്കി 'ഡീപ്പ് ന്യൂഡ്'; പ്രതിഷേധത്തെ തുടര്‍ന്ന് സോഫ്റ്റ് വെയര്‍ പിന്‍വലിച്ചു

സ്വ ലേ

Jun 29, 2019 Sat 06:07 PM

സ്ത്രീകളെ നഗ്‌നരാക്കി ചിത്രീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ഡീപ്പ് ന്യൂഡ് എന്ന ആപ്ലിക്കേഷന്‍ അടച്ചുപൂട്ടി. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ആപ്പ് സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സഹാചര്യത്തിലാണ് പിന്‍വലിച്ചത്.


വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ചിത്രം നല്‍കിയാല്‍ അവരെ നഗ്‌നയാക്കാന്‍ ഈ സോഫ്റ്റ് വെയറിന് സാധിക്കും. എന്റര്‍ടൈന്‍മെന്റ് വിഭാഗത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഡീപ്പ് ന്യൂഡ് നിര്‍മാതാക്കള്‍ അവതരിപ്പിച്ചത്. സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടും അഞ്ച് ലക്ഷത്തോളം ആളുകളാണ് നിലവില്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചത്. ഇത് വലിയ സംവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയതോടെയാണ് നിര്‍മ്മാതാക്കള്‍ സോഫ്റ്റ് വെയര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ദുരുപയോഗം നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സോഫ്റ്റ് വെയര്‍ പിന്‍വലിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ ട്വിറ്ററിലൂടെ അറിയിച്ചു.  • HASH TAGS
  • #deepnude
  • #app