ചില സമുദായങ്ങളില്‍ പെട്ടവര്‍ ബിജെപിയില്‍ വരുന്നത് അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി; ശ്രീധരന്‍ പിള്ള

സ്വ ലേ

Jun 29, 2019 Sat 09:39 PM

തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് ചേക്കേറിയതിനു പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശഅരീധരന്‍ പിള്ള. ചില സമുദായങ്ങളില്‍ പെട്ടവര്‍ അടുത്തിടെയായി ബിജെപിയിലേക്ക് വരുന്നത് അവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. 


എന്നാല്‍, പാര്‍ട്ടി ഇക്കാര്യം കാര്യമാക്കുന്നില്ലെന്നും ആളുകളെ കൂടെ കൂട്ടുകയാണ് പ്രധാനമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപിയിലേക്ക് ആരു വന്നാലും തങ്ങളുമായി ലയിക്കും. പാര്‍ട്ടിയെ മലിനക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.


  • HASH TAGS