കസ്റ്റഡി മരണം; മാധ്യമങ്ങളെ ട്രോളി സെൻകുമാർ

സ്വന്തം ലേഖകന്‍

Jun 30, 2019 Sun 11:12 PM

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ മാധ്യമങ്ങളെയും പോലീസിനെയും വി​മ​ര്‍​ശിച്ച് മു​ന്‍ ഡി​ജി​പി​ ടി.​പി. സെ​ന്‍​കു​മാ​ര്‍.മാ​ധ്യ​മ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ പോ​ലീ​സ് മേ​ധാ​വി​യി​ല്‍ കു​റ്റം കാ​ണു​ന്നി​ല്ലേ​യെ​ന്നും കു​റ​ച്ചു​മു​ന്പു​വ​രെ ഇ​താ​യി​രു​ന്നി​ല്ല​ല്ലോ അ​വ​സ്ഥ​യെ​ന്നും അദ്ദേഹം കുറ്റപ്പെടുത്തി. 


പാ​ര്‍​ട്ടി​ക​ളെ പ്രീ​ണി​പ്പി​ച്ചു പോ​സ്റ്റിം​ഗ് വാ​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ്ര​ത്യേ​കി​ച്ചു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണു പ​ല പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളു​ടെ​യും ചെ​ല​വു ന​ല്‍​കു​ന്ന​ത്. ഇ​വ​രാ​ണു സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​സം​ഘ​ങ്ങ​ൾക്ക് കൂട്ട് നിന്ന് ജ​ന​ങ്ങ​ളെ പി​ഴി​യു​ന്ന​ത്.അ​തി​നു പ​റ്റി​യ ഐ​പി​എ​സു​കാ​രെ മു​ക​ളി​ല്‍​വ​യ്ക്കു​ന്നു. ഈ ​ദൂ​ഷി​ത വ​ല​യ​മാ​ണു രാ​ഷ്ട്രീ​യ സം​ര​ക്ഷ​ണ​ത്തി​ല്‍ എ​ല്ലാ തെ​റ്റു​ക​ളും ചെ​യ്യു​ന്ന​ത്. യാ​തൊ​രു തെ​ളി​വു​മി​ല്ലാ​തെ ക​ള്ള​ക്കേ​സു​ക​ളെ​ടു​ക്കാ​ന്‍ വാ​ക്കാ​ല്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ന്ന ഐ​പി​എ​സു​കാ​രാ​ണ് ശ​രി​യാ​യ കു​റ്റ​ക്കാ​രെ​ന്നും സെ​ന്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

  • HASH TAGS