പാട്ടു പാടാന്‍ മാത്രമല്ല ഞാറു നട്ടും ടാക്ടര്‍ ഓടിച്ചും മിടുക്ക് തെളിയിച്ച് ആലത്തൂരിന്റെ പെങ്ങളൂട്ടി

സ്വന്തം ലേഖകന്‍

Jun 30, 2019 Sun 11:48 PM

പാട്ടു പാടി ജനങ്ങളുടെ മനസ്സിനെ കീഴടക്കിയ ആലത്തൂരിന്റെ പെങ്ങളൂട്ടി ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും കൃഷിയില്‍ മുഴുകിയിരിക്കുകയാണ് ഇപ്പോള്‍. ആലത്തൂരില്‍ നിന്ന് റെക്കോര്‍ഡ് വിജയവുമായി ലോക്സഭയിലെത്തിയ രമ്യ ഹരിദാസ് തന്റെ സ്വന്തം മണ്ഡലമായ ആലത്തൂരിലെ കൃഷിയിടത്തില്‍ ഞാറ് നടുന്നതിന്റെയും ട്രാക്ടര്‍ ഓടിക്കുന്നതിന്റെയും ഫോട്ടോ ഫേസ്ബുക്കിലൂടെയാണ് പങ്ക് വച്ചത്.


എം.പി ആയി ഡല്‍ഹിക്ക് പോയാലും നാടും നാട്ടുകാരും പാടത്തെ പണിയുമൊന്നും മറക്കാത്ത എംപിയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളുടെ പ്രവാഹമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍.


സിറ്റിംഗ് എംപിയായ പി കെ ബിജുവിനെ പരാജയപ്പെടുത്തിയാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയം സ്വന്തമാക്കിയത്. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റായിരിക്കെയായിരുന്നു രമ്യ ലോക്സഭയിലേക്ക് മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്നേ രമ്യ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു.


  • HASH TAGS
  • #ramyaharidas