ജമ്മുവില്‍ ബസ്​ കൊക്കയിലേക്ക്​ മറിഞ്ഞ്​ 25 മരണം

സ്വ ലേ

Jul 01, 2019 Mon 05:36 PM

ശ്രീനഗര്‍: : ജമ്മുകശ്​മീരിലെ കിഷ്​ത്വര്‍ ജില്ലയില്‍ മിനി ബസ്​ കൊക്കയിലേക്ക്​ മറിഞ്ഞ്​ 25 പേര്‍ മരിച്ചു. അപകടത്തില്‍ 13 പേര്‍ക്ക്​ പരിക്കേറ്റു.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജമ്മുവില്‍ നിന്ന്​ 230 കിലോമീറ്റര്‍ അകലെയുള്ള കിഷ്​ത്വറിലെ കേശ്​വാന്‍ മേഖലയില്‍ രാവിലെ ഏഴുമണിയോടെയാണ്​ അപകടം നടന്നത്​. പ്രദേശവാസികളാണ്​ രക്ഷാപ്രവര്‍ത്തനം നടത്തിയത്​. 


  • HASH TAGS
  • #accident
  • #kashmir
  • #jammu