പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി

സ്വ ലേ

Jul 01, 2019 Mon 06:01 PM

നോയിഡ: പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി.ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള റോജി മാര്‍ക്കറ്റില്‍ വെച്ചാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങാനാണ് യുവതി ഭര്‍ത്താവിനോട് 30 രൂപ ചോദിച്ചത്. ഭാര്യയെ ഇയാള്‍ ആക്രമിക്കുകയും ചെയ്തു. ഇതിനു മുന്നേ അഞ്ച് ദിവസം മകൾ തങ്ങളോടൊപ്പം വന്നു താമസിച്ചതിന്റെ പേരിൽ  സൈനബയില്‍ നിന്ന് വിവാഹ മോചനം വേണമെന്ന് സാബിര്‍ ആവശ്യപ്പെട്ടിരുന്നുവെന്നു യുവതിയുടെ പിതാവ്  വെളിപ്പെടുത്തി.32 കാരനായ സബീര്‍ ആണ് തന്റെ ഭാര്യ സൈനബയെ മുത്തലാഖ് ചൊല്ലിയത്.മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ ദാദ്രി പോലീസ് കേസെടുത്ത് സാബിറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  സൈനബയെ ഉപദ്രവിച്ചതിന് സാബിറിന്റെ മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.മുത്തലാഖ് ചൊല്ലിയെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

  • HASH TAGS
  • #up
  • #noida
  • #muthalak