കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല : രാഹുൽ ഗാന്ധി

സ്വ ലേ

Jul 02, 2019 Tue 12:40 AM

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി.  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്‍റെ അഭ്യര്‍ഥനക്ക് മറുപടിയായാണ് രാഹുൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ചത്.


 രാഹുല്‍ ഗാന്ധിക്ക് മാത്രമേ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാനാവൂ എന്നും രാജി വെക്കരുതെന്നും  അശോക് ഗെഹ് ലോട്ട് ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് തീരുമാനത്തിൽ മാറ്റമില്ലെന്ന് രാഹുൽ വ്യക്തമാക്കിയത് . മെയ് 25ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി രാജിസന്നദ്ധത അറിയിച്ചത്. 

  • HASH TAGS
  • #RAHUL
  • #rahulgandhi
  • #rg