'പേടിഎം ചതിച്ചാശാനേ' .പേടിഎം പണമിടപാടുകള്‍ക്ക് ഇനിമുതൽ ചാര്‍ജ് ഈടാക്കുന്നു

സ്വ ലേ

Jul 02, 2019 Tue 02:39 AM

മുംബൈ: മൊബൈല്‍ വാലറ്റ് ആന്‍ഡ് പേയ്മെന്‍റ്സ് ആപ്പായ പേടിഎം ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നു. മെര്‍ച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എം ഡി ആര്‍) പേടിഎം പാസാക്കിയിരുന്നു. ബാങ്കുകളും കാര്‍ഡ് കമ്പനികളും ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ജൂലൈ ഒന്നുമുതല്‍ ചാര്‍ജ് ഈടാക്കുമെന്ന് ഇക്കണോമിക്സ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.


ഡെബിറ്റ് കാര്‍ഡ് വഴി പേയ്മെന്‍റ്  നടത്തുമ്പോള്‍ 0.9 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് മുഖേന പേയ്മെന്‍റുകള്‍ നടത്തുമ്പോള്‍ തുകയുടെ ഒരു ശതമാനവും നെറ്റ് ബാങ്കിംഗ്, യൂണിഫൈഡ് പേയ്മെന്‍റ്സ് ഇന്‍റര്‍ഫേസ് എന്നിവ വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ 12 - 15 വരെയും തുക ഈടാക്കും. പുതിയതായി വന്ന ചാര്‍ജുകള്‍ വാലറ്റ് ടോപ് അപ് ചെയ്യുന്നതിനും ബില്ലുകള്‍ പേ ചെയ്യുന്നതിനും ഓണ്‍ലൈന്‍ ആയി ടിക്കറ്റുകള്‍ എടുക്കുന്നതിനും ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനും ഈടാക്കും.

  • HASH TAGS
  • #paytm
  • #charge