ലഹരി മരുന്ന് വിൽപ്പന: ഓണ്‍ലൈന്‍ സേവനങ്ങള്‍ നിരീക്ഷണത്തിലാണെന്ന് എക്സൈസ് മന്ത്രി

സ്വ ലേ

Jul 02, 2019 Tue 05:55 PM

തിരുവനന്തപുരം: ലഹരി മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സേവനങ്ങള്‍ നിരീക്ഷണത്തിലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണന്‍ പറഞ്ഞു. അന്തര്‍സംസ്ഥാന ബസുകളിലും, ബുക്കിങ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും കര്‍ശനമായി പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.


ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2019 മെയ് 31 വരെ 18,868 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകളിലെ ജീവനക്കാരുടെ നമ്പറുകൾ  കേന്ദ്രീകരിച്ചാകും പ്രധാനമായും നിരീക്ഷണം നടത്തുക. സംസ്ഥാനത്ത് ലഹരി മരുന്ന് വേട്ട ശക്തമായ സാഹചര്യത്തിലാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റില്‍ എക്‌സൈസ് സര്‍വകാല റിക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്.  

  • HASH TAGS
  • #tp
  • #ramakrishnan