ധോണിയെ എന്തിനാണ് വിമര്‍ശിക്കുന്നത്; ധോണിയെ അനുകൂലിച്ച് ഇന്ത്യന്‍ ബാറ്റിങ്ങ് കോച്ച്

സ്വ ലേ

Jul 02, 2019 Tue 06:08 PM

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ 31 റണ്‍സിന് പരാജയപ്പെട്ടിരുന്നു. പരാജയത്തിന്റെ കാരണം എംഎസ് ധോണി മോശമായി ബാറ്റ് ചെയ്തതാണ് എന്ന് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വിമര്‍ശിച്ചിരുന്നു. എന്നാല്‍ ധോണിയെ അനുകൂലിച്ച് രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍. എംഎസ് ധോണി മോശമായി ബാറ്റ് ചെയ്തതായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 31 പന്തില്‍ നിന്ന് 42 റണ്‍സുമായി പുറത്താവാതെ നിന്ന ധോണിയുടെ പ്രകടനം അലസാന ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ സാധിച്ചില്ല. ഇതാണ് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായത്. അവസാന ഒവറുകളില്‍ ജാദവിനും ധോണിക്കും സിംഗിള്‍സുകള്‍ മാത്രമാണ് എടുക്കാന്‍ സാധിച്ചത്.ധോണിയെ പൂര്‍ണ്ണമായും അനുകൂലിച്ചു കൊണ്ടായിരുന്നു സഞ്ജയ് ബംഗാര്‍ രംഗത്തെത്തിയത്. 'ധോണിയുടെ ഇന്നിങ്‌സില്‍ എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്ക് തോന്നിയതേയില്ല. അദ്ദേഹം വളരെ മനോഹരമായാണ് ബാറ്റ് ചെയ്തത്. മികച്ച ഒന്ന് രണ്ട് ഷോട്ടുകളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി, എല്ലാ ദിവസവും ധോണിയുടെ ബാറ്റിങിനെ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ടീം ധോണിയുടെ കാര്യത്തില്‍ പൂര്‍ണ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.


  • HASH TAGS
  • #india
  • #CRICKET
  • #dhoni