രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ജൂലൈ അഞ്ചിന്

സ്വ ലേ

Jul 02, 2019 Tue 06:43 PM

ന്യൂഡല്‍ഹി: രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ജൂലൈ അഞ്ച് വെള്ളിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും.വളര്‍ച്ച നിരക്കിലുണ്ടായിരിക്കുന്ന ഇടിവ് ,തൊഴിലില്ലായ്മ തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ക്കാണ് ധനമന്ത്രി ബജറ്റിലൂടെ പരിഹാരം കാണേണ്ടത്.


ബജറ്റിലൂടെ ധനക്കമ്മി 3.4 ശതമാനത്തില്‍ നിന്ന് 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍. ബജറ്റിന്‍റെ മുന്നോടിയായുളള ഇക്കണോമിക് സര്‍വേ ജൂലൈ നാലിന് നടക്കും

  • HASH TAGS
  • #nda