മഴയില്ലെങ്കില്‍ പണി പാളും; സംസ്ഥാനത്ത് കടുത്ത ലോഢ്‌ഷെഡിങ്ങ് വേണ്ടിവരുമെന്ന് ജലവിഭവ മന്ത്രി

സ്വ ലേ

Jul 02, 2019 Tue 07:52 PM

തിരുവനന്തപുരം: മഴയില്ലാത്ത അവസ്ഥ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ സംഭരണശേഷിയുടെ പകുതിയില്‍ താഴെ ജലം മാത്രമാണുള്ളതെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ ലോഡ്‌ഷെഡിങ് വേണ്ടിവന്നേക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.


ജൂണ്‍ മാസത്തെ മഴ ലഭ്യതയില്‍ 33 ശതമാനത്തിന്റെ കുറവുണ്ടായതോടെ ഡാമുകളില്‍ ശേഷിക്കുന്ന വെള്ളം ഒന്നരയാഴ്ചത്തേയ്ക്കുള്ള വൈദ്യുതോത്പാദനത്തിന് മാത്രമേ തികയുകയൂ. അതുകൊണ്ടു തന്നെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കും.


ന്യൂനമര്‍ദ്ദങ്ങള്‍ ഉണ്ടാകാത്തതും പസഫിക് സമുദ്രത്തിലെ എല്‍നിനോയുടെ സാന്നിദ്ധ്യവുമാണ് കാലവര്‍ഷം ദുര്‍ബലമാക്കുന്നതെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ജൂണ്‍ മാസത്തില്‍ മഴ കുറഞ്ഞാലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം.


  • HASH TAGS
  • #kkrishnankutty