ഇറാനില്‍ അളവില്‍ കൂടുതല്‍ യുറേനിയം ശേഖരമുണ്ടെന്ന് ഇന്റര്‍നാഷണല്‍ അറ്റോമിക്ക് എനര്‍ജി ഏജന്‍സി

സ്വന്തം ലേഖകന്‍

Jul 02, 2019 Tue 08:15 PM

ഇറാന്‍ : 2015 ലെ ന്യൂക്ലിയര്‍ കരാറിന് വിപരീതമായി ഇറാന്‍ അളവില്‍ കൂടുതല്‍ യുറേനിയം ശേഖരിച്ചിട്ടുണ്ടെന്ന് ഇന്റര്‍ നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി സ്ഥിരീകരിച്ചു. 300 കിലോഗ്രോമിലധികം ശേഖരമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ പ്രഖ്യാപനത്തില്‍ ഭയമുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജര്‍മി ഹണ്ട് പ്രതികരിച്ചു.


അനുവദിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ യുറേനിയം സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇറാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. എന്നാല്‍, ഇത് കരാറിന്റെ ലംഘനമല്ലെന്നും യു.എസ് ഉപരോധത്തോട് പ്രതികരിക്കാനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ഇറാന്‍ ചെയ്തതെന്നുമാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ് പറഞ്ഞത്. 


ഇറാനെതിരെ വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്ക് തയ്യാറെടുത്തിരുന്നുവെന്നും മരണസംഖ്യയെ കുറിച്ച് ഓര്‍ത്തപ്പോള്‍ പിന്നീട് പിന്‍വലിക്കുകയായിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി.


  • HASH TAGS
  • #iraq
  • #uranium
  • #uk
  • #un
  • #usa