കു​റ്റം ചെ​യ്ത​യാ​ള്‍ ആ​രു​ടെ മ​ക​നാ​ണെ​ന്ന് നോ​ക്കില്ല; ബി​ജെ​പി എം​എ​ല്‍​എ യെ തള്ളി മോദി

സ്വ ലേ

Jul 02, 2019 Tue 11:04 PM

ന്യൂ​ഡ​ല്‍​ഹി:സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച ബി​ജെ​പി എം​എ​ല്‍​എ ആ​കാ​ശ് വി​ജ​യ​വാ​ര്‍​ഗി​യ​യെ ത​ള്ളി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​ധ്യ​പ്ര​ദേ​ശി​ലെ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നെ  ക്രി​ക്ക​റ്റ് ബാ​റ്റ് ഉ​പ​യോ​ഗി​ച്ചായിരുന്നു ബി​ജെ​പി എം​എ​ല്‍​എ മർദിച്ചത്. എന്നാൽ ഇത്തരത്തിലുള്ള മ​ര്യാ​ദ​കേ​ട് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ബി​ജെ​പി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ല്‍ മോ​ദി വ്യ​ക്ത​മാ​ക്കി.


മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ കൈ​യേ​റ്റ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ആ​കാ​ശ് മ​ര്‍​ദ്ദി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ആ​കാ​ശി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ശ് വി​ജ​യ​വ​ര്‍​ഗി​യ​യു​ടെ മ​ക​നാ​ണ് ആ​കാ​ശ്. എ​ന്നാ​ല്‍ കു​റ്റം ചെ​യ്ത​യാ​ള്‍ ആ​രു​ടെ മ​ക​നാ​ണെ​ന്ന് നോ​ക്കേ​ണ്ട​തി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ന്ന സ്വ​ഭാ​വം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​ത്ത​രം പെ​രു​മാ​റ്റ​രീ​തി​യെ ആ​രും പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും മോദി കൂട്ടിച്ചേർത്തു.

  • HASH TAGS