ദിലീപിനെ പിന്തുണച്ച് ശ്രീനിവാസന്‍ രംഗത്ത്

സ്വന്തം ലേഖകന്‍

May 07, 2019 Tue 06:23 AM

നടന്‍ ദിലീപിനെ  പിന്തുണച്ച് ശ്രീനിവാസന്‍ രംഗത്ത് . നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് എതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന്  ശ്രീനിവാസന്‍ ആരോപിച്ചു.  മലയാള സിനിമ വനിതാക്കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ ശക്തമായി വിമര്‍ശിച്ചുമാണ്  ശ്രീനിവാസന്‍  പ്രതികരിച്ചത്. ഡബ്യൂസിസിയുടെ ഉദ്ദേശ്യമെന്തെന്ന് മനസിലാകുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഒന്നരക്കോടി രൂപയ്ക്ക് പള്‍സര്‍ സുനിയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് കെട്ടിചമച്ച കഥയാണ്. താനറിയുന്ന ദിലീപ് ഇത്തരം കാര്യങ്ങള്‍ക്കു  നയാ പൈസ പോലും ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി . അസുഖത്തില്‍ നിന്നും സുഖം പ്രാപിച്ച ശേഷം ആദ്യമായാണ് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പങ്കെടുത്തത്.


  • HASH TAGS
  • #film