ബംഗ്ലാദേശിന്​ 315 റണ്‍സ്​ വിജയലക്ഷ്യം ; രോഹിതിന്​ സെഞ്ച്വറി

സ്വ ലേ

Jul 03, 2019 Wed 02:22 AM

ബര്‍മിങ്​ഹാം: ഇന്ത്യക്കെതിരായ ലോകകപ്പ്​ ക്രിക്കറ്റ്​ മല്‍സരത്തില്‍ ബംഗ്ലാദേശിന്​ 315 റണ്‍സ്​ വിജയലക്ഷ്യം. ടോസ്​ നേടി ബാറ്റിങ്​ തെര​ഞ്ഞെടുത്ത ഇന്ത്യ നിശ്​ചിത 50 ഓവറില്‍ 9 ​ വിക്കറ്റ്​ നഷ്​ടത്തില്‍ 314 റണ്‍സെടുത്തു.ഏകദിനത്തിലെ 26-ാം സെഞ്ചുറി  നേടി രോഹിത് ശര്‍മ കളിയിലെ താരമായി . രോഹിത് 92 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഏഴു ബൗണ്ടറിയും ഉള്‍പ്പെടെ 104 റണ്‍സെടുത്തു.പിന്നാലെ 92 പന്തില്‍ 77 റണ്‍സെടുത്തു കെ.എല്‍ രാഹുലും പുറത്തായി.


നല്ല സ്കോറിലേക്ക് കടക്കുമ്പോൾ കോഹ്ലിയേയും (26), ഹാര്‍ദിക് പാണ്ഡ്യയേയും (0) ഒരു ഓവറില്‍ ബംഗ്ലാദേശ് ഒതുക്കി.  ഋഷഭ് പന്ത് 41 പന്തില്‍നിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം 48 റണ്‍സുമെടുത്തു . ധോനിക്കും (35) അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്താനായില്ല. ബംഗ്ലാദേശിന്​ സെമിയിൽ എത്തണമെങ്കിൽ   ഇന്ന്​ ഇന്ത്യയുമായുള്ള മത്സരത്തില്‍ ജയം അനിവാര്യമാണ്​.

  • HASH TAGS
  • #sports
  • #india
  • #CRICKET