ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ അന്തരിച്ചു

സ്വ ലേ

Jul 03, 2019 Wed 02:44 AM

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39 )  അന്തരിച്ചു. ജൂലായ് ഒന്ന് തിങ്കളാഴ്ച ലണ്ടനില്‍ വെച്ചായിരുന്നു മരണം.ഷാര്‍ജ ഭരണാധികാരിയുടെ മകന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ചുകൊണ്ട് യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും പ്രസിഡന്റ് ഉത്തരവിട്ടു.ഇക്കാലയളവില്‍ ദേശീയ പതാക പകുതി താഴ്‍ത്തിക്കെട്ടും.യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.ഭൗതിക ശരീരം യുഎയിലേക്കെത്തിക്കുന്നതിന്റേയും ഖബറടക്കത്തിന്റേയും തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

  • HASH TAGS
  • #gulf
  • #ഷാര്‍ജ