ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍ അമ്ബാട്ടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

സ്വ ലേ

Jul 03, 2019 Wed 08:49 PM

ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍ അമ്ബാട്ടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ രണ്ടാം റിസര്‍വ് താരമായിരുന്നു റായിഡു.ലോകകപ്പിനുള്ള പകരക്കാരുടെ പട്ടികയില്‍ റായിഡു ഉള്‍പ്പെട്ടിരുന്നു. ഐ.പി.എല്ലില്‍ ചെന്നൈക്കായി പുറത്തെടുത്ത മികവാണ് റായിഡു വീണ്ടും നീലക്കുപ്പായത്തിലെത്താന്‍ കാരണായത്. ലോകകപ്പില്‍ നാലാം നമ്ബറില്‍ റായിഡു ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പകരക്കാരുടെ ലിസ്റ്റില്‍ എത്താനേ സാധിച്ചുളളു.55 ഏകദിനങ്ങളില്‍ മൂന്ന് സെഞ്ച്വറികളും 10 അര്‍ധസെഞ്ച്വറികളുമായി 47.05 ശരാശരിയില്‍ റായുഡു 1694 റണ്‍സ് നേടിയിട്ടുണ്ട്. ആറ് ട്വന്‍റി20 മത്സരങ്ങളില്‍ ഇന്ത്യക്കായി ഇറങ്ങിയ അദ്ദേഹം 42 റണ്‍സ് നേടി. എന്നാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ റായിഡിന് ഒരിക്കലും അവസരം ലഭിച്ചില്ല.2013 ല്‍ സിംബാബ്‌വെക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച റായുഡു ഈ വര്‍ഷം റാഞ്ചിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായണ് അവസാന ഏകദിനം കളിച്ചത്.

  • HASH TAGS
  • #sports
  • #india
  • #CRICKET