ബിനോയി കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതിവിധി ഇന്ന്

സ്വ ലേ

Jul 03, 2019 Wed 09:36 PM

മുംബൈ :  ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്.ബലാത്സംഘ കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിച്ച ശേഷമാകും കോടതി ഉത്തരവിടുന്നത്.ജൂണ്‍ പതിമൂന്നിന് ആണ് യുവതി ഓഷിവാര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് . ബിനോയിയുടെ  കൈയ്യില്‍ നിന്നും പണം തട്ടാനായി യുവതിയും കൂട്ടരും നടത്തിയ ഗൂഢശ്രമമാണ്  കേസ് എന്ന്   കോടതിയില്‍ ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു.


യുവതിക്കും കുഞ്ഞിനും വേണ്ടി വിസയും വിമാനടിക്കറ്റും ബിനോയിയുടെ ഇമെയിലില്‍ നിന്നും അയച്ചതിന്റെ തെളിവ് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ കാണിച്ചിരുന്നു. കോടതി ജാമ്യാപേക്ഷ  നിരസിച്ചാല്‍ ബിനോയിയുടെ അറസ്റ്റ് ഉടനെത്തന്നെ ഉണ്ടാകും.

  • HASH TAGS
  • #binoykodiyeri
  • #binoy