കളിക്കിടെ ചോര തുപ്പുന്ന ധോണിയുടെ ചിത്രം വൈറല്‍

സ്വന്തം ലേഖകന്‍

Jul 04, 2019 Thu 06:02 PM

ഡല്‍ഹി : കളിക്കിടെ ചോര തുപ്പുന്ന ധോണിയുടെ ചിത്രം വൈറല്‍. പരിക്ക് പറ്റിയ വിരല്‍ വായില്‍ വെച്ച ശേഷം ചോര തുപ്പുന്ന ധോണിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരിക്കേറ്റിട്ടും കളിച്ച ധോണിയുടെ അര്‍പ്പണബോധത്തെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍. ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മത്സരം തോറ്റപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിരയായത് മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയായിരുന്നു.  മികച്ച ഫോമില്‍ ഉയര്‍ന്ന ഷോര്‍ട്ടുകള്‍ക്ക് മുതിരേണ്ട സമയം അതിക്രമിച്ചിട്ട് പോലും ഒരു ഫോര്‍ പോലും നേടാന്‍ ധോണിക്കായില്ല. സിംഗിളുകള്‍ നേടിയിരുന്ന ധോണിയുടെ സമീപനത്തെ വിമര്‍ശിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.


എന്നാല്‍, വിരലിനേറ്റ പരിക്കോടെയാണ് ധോണി ഇംഗ്ലണ്ടിനെതിരെ കളിച്ചതെന്നാണ് പുറത്തെത്തുന്ന വിവരം. മത്സരത്തിനിടെ പരിക്കേറ്റ വിരല്‍ വായില്‍ വച്ച് ശേഷം ചോര തുപ്പിക്കളയുന്ന ധോണിയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബാറ്റിംഗിനിടെയാണ് ധോണിയുടെ തള്ളവിരലിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. 


ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ആകെ 223 റണ്‍സ് മാത്രമാണ് ധോണിക്ക് ഇതുവരെ നേടാനായത്. മാത്രമല്ല ആറ് മത്സരങ്ങളില്‍ നിന്ന് ആകെ നാല് വിക്കറ്റുകളുടെ മാത്രം ഭാഗമാകാനേ ധോണിക്ക് സാധിച്ചുള്ളൂ. രണ്ട് ക്യാച്ചും, രണ്ട് സ്റ്റംപിങ്ങും. ഇതാദ്യമായാണ് വിക്കറ്റിന് പിന്നില്‍ ധോണി വിമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ ധോണിക്ക് പിന്തുണയുമായി ക്യാപ്റ്റന്‍ കൊഹ്ലിയും രോഹിത് ശര്‍മ്മയും രംഗത്തെത്തിയിരുന്നു.  • HASH TAGS