രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിച്ചത് എസ്പിയുടെ നിര്‍ദേശ പ്രകാരം

സ്വ ലേ

Jul 04, 2019 Thu 06:28 PM

ഇടുക്കി: പീരുമേട് കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്പി കെ.ബി വേണുഗോപാലിന്‍ പങ്ക് പുറത്ത്. രാജ് കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ് പി അറിഞ്ഞിരുന്നുവെന്ന് അറസ്റ്റിലായ നെടുങ്കണ്ടം മുന്‍ എസ്ഐ സാബു മൊഴി നല്‍കി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെക്കാന്‍ എസ്പിയാണ് നിര്‍ദേശം നല്‍കിയത്. രാജ്കുമാറിന്റെ കയ്യിലെ പണം എവിടെയെന്ന് കണ്ടെത്തും വരെ ചോദ്യം ചെയ്യല്‍ തുടരാനാണ് എസ്പി നിര്‍ദേശിച്ചതെന്നും എസ് ഐ സാബു ക്രൈംബ്രാഞ്ചിനോട് മൊഴി നല്‍കി.


മര്‍ദനത്തില്‍ അവശനായ രാജ്കുമാറിനെ ഉഴിച്ചിലിനും വിധേയനാക്കി. രാജ്കുമാറിന്റെ പക്കല്‍ നിന്നും പടിച്ചെടുത്ത പണത്തില്‍ നിന്ന് 2000 രൂപ ഇതിന് പ്രതിഫലം നല്‍കി. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പായിരുന്നു ഇത്. എസ്ഐ സാബു, എഎസ്ഐ, സിപിഒ നിയാസ്, പൊലീസ് ഡ്രൈവര്‍ സജീവ് ആന്റണി എന്നിവരാണ് രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. മറ്റു പോലീസ് ഉന്നതരുടെ പങ്കും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.


  • HASH TAGS