വളരെ കുറച്ച്‌ പേര്‍ക്ക് മാത്രമേ ഉണ്ടാകു താങ്കള്‍ കാണിച്ച ഈ ധൈര്യം : പ്രിയങ്ക ഗാന്ധി

സ്വന്തം ലേഖകന്‍

Jul 04, 2019 Thu 06:46 PM

ന്യൂഡല്‍ഹി:  രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്ത്.പ്രിയങ്ക തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുലിനെ പിന്തുണച്ചത്. 'വളരെ കുറച്ച്‌ പേര്‍ക്ക് മാത്രമേ ഉണ്ടാകൂ താങ്കള്‍ കാണിച്ച ഈ ധൈര്യമെന്നും, നിങ്ങളുടെ തീരുമാനത്തെ ഹൃദയംകൊണ്ട് ബഹുമാനിക്കുന്നുവെന്നുമാണ്' പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്.ഇന്നലെയാണ് രാഹുല്‍ തന്‍റെ രാജി കത്ത് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്.തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്‌ അത് കൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

  • HASH TAGS