ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

സ്വ ലേ

Jul 04, 2019 Thu 07:13 PM

ഇന്ത്യയുടെ അഭിമാനമായ വനിതാ ക്രിക്കറ്റര്‍ മിഥാലി രാജിന്റെ ജീവിതം സിനിമയാകുന്നു. തപ്‌സ്വി പന്നുവാണ് മിഥാലിയായി വെള്ളിത്തിരയില്‍ എത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.


കായിക താരങ്ങളുടെ ജീവിതം സിനിമയാകുന്നത് ഇത് ആദ്യമായല്ല. സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്, എംഎസ് ധോണി, മേരികോം, ദങ്കല്‍ തുടങ്ങിയ ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. 


മിഥാലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പക്ഷേ ആരാകും മിഥാലിയായി എത്തുകയെന്നതില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. തങ്ങളുടെ സൂപ്പര്‍ താരത്തിന്റെ ജീവിതം വെള്ളിത്തിരയില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.


  • HASH TAGS
  • #sports
  • #mithaliraj