ട്രാന്‍സ്ജെന്റര്‍ പ്രവേശനം വിസമ്മതിച്ച അല്‍ഫോന്‍സാ കോളിജിനെതിരെ മന്ത്രി കെ.ടി ജലീല്‍

സ്വ ലേ

Jul 04, 2019 Thu 11:03 PM

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന പാലാ അല്‍ഫോണ്‍സാ കോളേജിന്റെ നിലപാടിനെതിരെ  കെ ടി ജലീല്‍. ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രവേശനത്തിനായി അപേക്ഷിച്ചാല്‍ പ്രവേശനം നല്‍കണമെന്നും ഒരു കോളേജിനു മാത്രമായി പരിഗണന നല്‍കാനാകില്ലെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. വനിതാ കോളേജായ അല്‍ഫോണ്‍സ കോളേജില്‍ ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച അധിക സീറ്റ് നല്‍കാനാകില്ലെന്നായിരുന്നു കോളേജിന്റെ നിലപാട്. 


ട്രാന്‍സ്‌ജെന്ററുകള്‍ക്ക് കോളേജ് പ്രവേശനം നല്‍കാന്‍ സഹായിക്കുന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ അല്‍ഫോണ്‍സാ കോളേജ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം കോടതി സര്‍ക്കാരിന് വിടുകയായിരുന്നു. ട്രാന്‍സ്‌ജെന്ററുകളെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇരുത്തി പഠിപ്പിച്ചാല്‍ കോളജിന്റെ പഠനാന്തരീക്ഷവും പാരമ്പര്യവും തകരുമെന്നായിരുന്നു കോളേജ് ഹര്‍ജിയില്‍ ഉയര്‍ത്തിയ വാദം. ഉത്തരവ് നടപ്പാക്കുന്നതില്‍ നിന്ന് അല്‍ഫോണ്‍സാ കോളേജിന് ഇളവ് നല്‍കണമെന്നും കേസ് തീര്‍പ്പാക്കുന്നതു വരെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കോളേജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോളേജിന് അനുകൂലമായ തീരുമാനമെടുക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.   • HASH TAGS
  • #ktjaleel
  • #trans gender