രാജിക്കു പിന്നാലെ വിദേശത്തേക്ക് പോകാനൊരുങ്ങി രാഹുല്‍ ഗാന്ധി

സ്വ ലേ

Jul 05, 2019 Fri 12:57 AM

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ അദ്ധ്യക്ഷനെ ഉടന്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയ രാഹുല്‍ ഉടന്‍ വിദേശത്തേക്ക് തിരിക്കും. ഈയാഴ്ച അവസാനം രാഹുല്‍ഗാന്ധി വിദേശത്തേക്ക് പോകുമെന്നാണ് വിവരം. അളിയനായ റോബര്‍ട്ട് വദ്രയെ കാണാനാണ് വിദേശത്തേക്ക് പോകുന്നതെന്നാണ് രാഹുല്‍ ഗാന്ധിയോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.


കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ അടുത്തയാഴ്ച പ്രഖ്യാപിച്ചെക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ നേതാക്കള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, കെ.സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍, എ.കെ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടരുയാണ്.


സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ, മുകുള്‍ വാസ്നിക്, സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. അടുത്തയാഴ്ച ആദ്യം പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കും. ഇടക്കാല അദ്ധ്യക്ഷനായി മോത്തിലാല്‍ വോറയെയോ ഗുലാം നബി ആസാദിനെയോ തെരഞ്ഞെടുക്കും.


  • HASH TAGS
  • #rahulgandi