മകന്‍ ബിനോയ് കോടിയേരിക്ക് ജാമ്യം ലഭിച്ചെങ്കിലും കേസില്‍ താന്‍ ഇടപെടില്ല : കോടിയേരി ബാലകൃഷ്ണൻ

സ്വ ലേ

Jul 05, 2019 Fri 01:18 AM

കൊച്ചി : പീഡനക്കേസില്‍ മകന്‍ ബിനോയ് കോടിയേരിക്ക് ജാമ്യം ലഭിച്ചെങ്കിലും കേസില്‍ താന്‍ ഇടപെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ബിനോയ്‌ക്കെതിരായ കേസിനെ സംബ്‌നധിച്ച്‌ തനിക്ക് നേരത്തെ അറിവില്ലായിരുന്നുവെന്നും ഇതുവരെ കേസില്‍ ഇടപെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ബിനോയിയെ സംരക്ഷിക്കില്ല. തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും കോടിയേരി കൊച്ചിയില്‍ പ്രതികരിച്ചു. 


  • HASH TAGS
  • #kodiyeri
  • #binoykodiyeri
  • #balakrishnan