അബുദാബി ബിഗ് ടിക്കറ്റ് ബംബര്‍ : 20 കോടിയുടെ ഭാഗ്യം കടാക്ഷിച്ചത് കൊല്ലം സ്വദേശിനിയ്ക്

സ്വന്തം ലേഖകന്‍

Jul 05, 2019 Fri 06:01 PM

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ബംബറടിച്ചത് മലയാളിക്ക്‌. കൊല്ലം സ്വദേശിനി സ്വപ്നനായര്‍ക്കാണ് ബിഗ് ടിക്കറ്റിന്റെ 12 ദശലക്ഷം ദിര്‍ഹം (ഏകദേശം 20.7 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചത്. 9 വര്‍ഷമായി കുടുംബസമേതം യു.എ.ഇ.യിലാണ് സ്വപ്ന താമസിക്കുന്നത്. ജൂണ്‍ ഒന്‍പതിന് എടുത്ത 217892 നമ്പർ ടിക്കറ്റിനാണ് നറുക്ക് വീണത്.  


കുടുംബത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുമായി പണത്തിന്റെ ഒരു ഭാഗം ഉപയോഗിക്കുമെന്ന് സ്വപ്‌ന  പറഞ്ഞു. ഭര്‍ത്താവ്: പ്രേം, അഞ്ചു വയസുള്ള ഒരു മകളുണ്ട് സ്വപ്‌നക്ക്.രണ്ടാംസമ്മാനമായ ഒരുലക്ഷം ദിര്‍ഹം പാകിസ്താന്‍ സ്വദേശി സായിദ് ഷെഹ്‌സാദ് അലിക്ക് ലഭിച്ചു.

  • HASH TAGS
  • #lottery
  • #abudhabi