ആധാര്‍ ഭേദഗതി ബില്ല് ലോക്സഭ പാസാക്കി

സ്വ ലേ

Jul 05, 2019 Fri 06:57 PM

ന്യൂഡല്‍ഹി: ആധാര്‍ ഭേദഗതി ബില്ല് ലോക്സഭ പാസാക്കി. ഭേദഗതി ‌സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കാനാക്കുള്ള കമ്പനികളുടെ താത്പര്യം ‌സംരക്ഷിക്കുന്നതാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. എന്നാല്‍ ‌ആധാര്‍ കൈമാറല്‍ വ്യക്തികളുടെ ഇഷ്ടം മാത്രമാണെന്ന് ‌നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടി നൽകി.പൗരന്മാരുടെ ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി സുപ്രിം കോടതി നേരത്തെ റദ്ദാക്കിയിരുന്നു.


മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങുന്നതിനും സ്വന്തം ഇഷ്ടപ്രകാരം കമ്പനികളുമായി ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ വ്യക്തികള്‍ക്ക് അനുമതി നല്‍കുന്നതാണ് ഭേദഗതി. എന്നാലിത് സ്വകാര്യതയ്ക്ക്  മേലുള്ള കയ്യേറ്റമാണെന്നായിരുന്നു കോടതി നിരീക്ഷണം. ‌കോടതി വിധിയനുസരിച്ച്‌ നിയമം ഭേദഗതി ചെയ്യുന്നതാണ് ഇന്ന് ലോക്സഭ പാസാക്കിയ ആധാര്‍ ബില്ല്

  • HASH TAGS
  • #adharcard
  • #loksabha
  • #nirmalasitharaman