നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പൊലീസ് അന്വേഷണം തുടരും: മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകന്‍

Jul 05, 2019 Fri 07:11 PM

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പൊലീസ് അന്വേഷണം തുടരുമെന്നും നിലവില്‍ സി.ബിഐ  അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും  മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


രാജ്കുമാറിന്‍റെ കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ആറ് മാസമാണ് കാലാവധി.  എസ്.പിക്കെതിരായ പരാതി അന്വേഷിച്ച്‌ വരികയാണ്. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത സംഭവമാണ് ഉണ്ടായതെന്നും .കേസില്‍  യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • HASH TAGS
  • #pinarayi
  • #pinarayivijayan