'ഞണ്ടുകള്‍ തകര്‍ത്ത അണക്കെട്ട്' വാദവുമായി ജലസേചന മന്ത്രി

സ്വ ലേ

Jul 05, 2019 Fri 07:14 PM

മുംബയ്: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകര്‍ന്നതിന് കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്. അണക്കെട്ട് തകര്‍ന്ന് 14 പേര്‍ മരിക്കുകയും 12 ഓളം വീടുകള്‍ ഒലിച്ചു പോവുകയും ചെയ്തിരുന്നു. അണക്കെട്ടിന് ചുറ്റും ഞണ്ടുകള്‍ കൂട്ടമായി കാണപ്പെടാറുണ്ടെന്നും അണക്കെട്ട് ഇവ തുരന്നതോടെയാണ് ചോര്‍ച്ച സംഭവിക്കാന്‍ തുടങ്ങിയതെന്നുമാണ് മന്ത്രിയുടെ വാദം.


ഇപ്പോള്‍ നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഡാമിന്റെ നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉള്ളതായി സമീപവാസികളില്‍ നിന്ന് വിവരം ലഭിച്ചിട്ടില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. അപകടത്തെ കുറിച്ച് വിശദമായ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.


  • HASH TAGS
  • #THANAJI SAVANTH