ബജറ്റ്​ അവതരണം കാണാന്‍ നിര്‍മല സീതാരാമ​​​ന്റെ മാതാപിതാക്കള്‍ പാര്‍ലമെന്‍റിലെത്തി

സ്വ ലേ

Jul 05, 2019 Fri 07:29 PM

ന്യൂഡല്‍ഹി:  നിര്‍മല സീതാരാമ​​​ന്റെ കന്നി ബജറ്റ്​ അവതരണം നേരിട്ട്​ കാണാന്‍ മാതാപിതാക്കള്‍ പാര്‍ല​​മെ ന്‍റിലെത്തി. നിര്‍മലയുടെ അമ്മ സാവിത്രിയും പിതാവ്​ നാരായണ്‍ സീതാരാമനും പത്തു മണിയോടെയാണ് ​ പാര്‍ലമെന്‍റിലെത്തിയത്​.ഇന്ദിരാഗാന്ധിക്ക്​ ശേഷം ബജറ്റ്​ അവതരിപ്പിക്കുന്ന വനിത ധനമന്ത്രിയാണ്​ നിര്‍മല സീതാരാമൻ. 48 വര്‍ഷങ്ങള്‍ക്ക്​ ശേഷം ​ ധനമന്ത്രാലയത്തി​​ന്റെ  മുഴുവന്‍ സമയ ചുമതലയുള്ള വനിത മന്ത്രി പാര്‍ലമെന്‍റില്‍ ബജറ്റ്​ അവതരിപ്പിക്കുന്നുവെന്ന  നേട്ടവും നിർമല സീതാരാമൻ സ്വന്തമാക്കി ​. ഇന്ദിരാഗാന്ധിക്ക്​ ശേഷം പ്രതിരോധ മന്ത്രിയായ ആദ്യ വനിതയും നിര്‍മല സീതാരാമനാണ്​.

  • HASH TAGS
  • #nirmala
  • #nirmalasitharaman