ജാതി മാറി വിവാഹം: യുവാവിനെയും ഗര്‍ഭിണി‍യായ ഭാര്യയെയും കൊലപ്പെടുത്തി

സ്വ ലേ

Jul 05, 2019 Fri 07:56 PM

ചെന്നൈ: തൂത്തുക്കുടിയില്‍ ജാതി മാറി വിവാഹം ചെയ്തെന്ന പേരിൽ  യുവാവിനെയും മൂന്ന് മാസം ഗര്‍ഭിണി‍യായ ഭാര്യയെയും ഒരു സംഘമാളുകള്‍ കൊലപ്പെടുത്തി. തൂത്തുക്കുടി തന്തൈ പെരിയാര്‍ സ്വദേശി സോലൈരാജ്(24 ഗര്‍ഭിണിയായ ഭാര്യ ജ്യോതി(24) എന്നിവരെയാണ്  കൊല്ലപ്പെടുത്തിയത്.അക്രമവുമായി ബന്ധപ്പെട്ട് ജ്യോതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒരുസംഘമാളുകള്‍ ചേര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇരുവരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന്സോലൈരാജിന്‍റെ മാതാവ് മുത്തുമാരി വീട്ടിലെത്തിയപ്പോള്‍ വെട്ടേറ്റു മരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

  • HASH TAGS
  • #murder