'മോദിമാര്‍ കള്ളന്മാര്‍'; അപകീര്‍ത്തി കേസില്‍ രാഹുല്‍ ഇന്ന് ഹാജരാകും

സ്വ ലേ

Jul 06, 2019 Sat 06:27 PM

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി അപകീര്‍ത്തി കേസില്‍ ഇന്ന് പട്‌ന കോടതിയില്‍ ഹാജരാകും. മോദി എന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് അപകീര്‍ത്തി കേസ് നല്‍കിയത്.


കര്‍ണാടകയിലെ കോലാറില്‍ ഏപ്രില്‍ 13 ന് നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. 'എല്ലാ കള്ളന്മാര്‍ക്കും എന്തുകൊണ്ടാണ് മോദി എന്ന പേരുവന്നിരിക്കുന്നത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി? ഇനി എത്ര മോദികളാണ് പുറത്തുവരാന്‍ ഉള്ളതെന്ന് അറിയില്ല' എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം.


മോദി എന്ന് പേരുള്ള എല്ലാവരെയും രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുശീല്‍ കുമാര്‍ മോദി കോടതിയെ സമീച്ചത്. ഏപ്രില്‍ 24 ന് ബിജെപി നേതാവ് മനോജ് മോദി ബീഹാറിലും മെയ് രണ്ടിന് ബിജെപി നേതാവ് പൂര്‍നേശ് മോദി ഗുജറാത്തിലും സമാന സംഭവത്തില്‍ രാഹുലിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.


  • HASH TAGS