ആറ് നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഉടന്‍; സ്പീക്കറുടെ അറിയിപ്പ് കിട്ടിയെന്ന് ടീക്കാറാം മീണ

സ്വന്തം ലേഖകന്‍

Jul 06, 2019 Sat 08:15 PM

തിരുവനന്തപുരം:  സംസ്ഥാനത്തെ ആറ് നിയമസഭ മണ്ഡലങ്ങളില്‍ ഉടന്‍ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സ്പീക്കറുടെ അറിയിപ്പ് കിട്ടിയെന്നും മറ്റുള്ള സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കൂടെ സംസ്ഥാനത്തെ ഉപതിരഞ്ഞടുപ്പുകളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ടിക്കറാം മീണ വ്യക്തമാക്കി.


 

സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇവയെല്ലാം കൃത്യ സമയത്ത് തന്നെ നടക്കുമെന്നാണ് ടിക്കറാം മീണ നല്‍കുന്ന സൂചന. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ കാര്യത്തില്‍ നിയമോപദേശം ലഭിക്കുന്നതിനനുസരിച്ച്‌ മുന്നോട്ട് പോകാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

  • HASH TAGS
  • #Election
  • #നിയമസഭ