ഇംഗ്ളീഷ് പഠിക്കാന്‍ കഴിയാത്തതില്‍ ദുഃഖം പങ്കുവെച്ച് നടന്‍ ഷമ്മി തിലകന്‍

സ്വന്തം ലേഖകന്‍

Jul 06, 2019 Sat 08:41 PM

ഇംഗ്ളീഷ് പഠിക്കാന്‍ കഴിയാത്തതില്‍ താന്‍ ഏറെ ദുഖിക്കുന്നുവെന്ന് നടന്‍ ഷമ്മി തിലകന്‍ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ താരത്തിന്റെ  ഈ ഫേസ്ബുക് പോസ്റ്റ് സിനിമ വിശേഷം പങ്കുവെക്കൽ കൂടിയാണ് .നടന്‍ നെപ്പോളിയന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഷമ്മിയുടെ ഇംഗ്ളീഷ് പഠനത്തെ കുറിച്ചുള്ള രസകരമായ കുറിപ്പ്.


ഷമ്മിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്

'പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..! #അച്ഛന്‍ ചെയ്‌ത ദ്രോഹമേ..! ഇനി പറഞ്ഞിട്ടെന്താ കാര്യം..?'-

  • HASH TAGS
  • #film
  • #SHAMMI
  • #THILAKAN