പാഠപുസ്തകങ്ങളിലും ഇനി മുതല്‍ ക്യൂആര്‍ കോഡ്

സ്വ ലേ

Jul 06, 2019 Sat 09:25 PM

തിരുവനന്തപുരം: കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ കണ്ടും കേട്ടും പഠിക്കാം. പാഠപുസ്തകങ്ങളില്‍ ക്യൂആര്‍ കോഡ് സൗകര്യം ഏര്‍പ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഇതിലൂടെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ കേള്‍ക്കാനും വീഡിയോ വഴി കാണാനും സാധിക്കും എന്നതാണ് പ്രത്യേകത.


സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫേസ്ബുക്കിലൂടെയാണ് പുതിയ സംവിധാനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.


ഒരു സ്മാര്‍ട്ട് ഫോണിന്റെയോ ടാബ്ലറ്റിന്റയോ സഹായത്തോടെ കോഡ് സ്‌കാന്‍ ചെയ്താല്‍ പാഠഭാഗങ്ങള്‍ കാണാനും കേള്‍ക്കാനും സാധിക്കും. സ്‌കൂളുകളില്‍ ഈ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിക്കും. കുട്ടികള്‍ക്ക് ഒരു പുതിയ അനുഭവമാകും ഇതെന്നാണ് മന്ത്രി പറയുന്നത്.


  • HASH TAGS
  • #education
  • #qrcode