ശ്രീലങ്കക്ക് രണ്ടാം വിക്കറ്റ് നഷ്ടം

സ്വന്തം ലേഖകന്‍

Jul 06, 2019 Sat 11:04 PM

ലീഡ്സ്: ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ശ്രീലങ്കക്ക് രണ്ടാംവിക്കറ്റ് നഷ്ടം. 18 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് പുറത്തായത്.ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധോണി ക്യാച്ചെടുക്കുകയായിരുന്നു.പത്ത് റണ്‍സെടുത്ത ദിമുത് കരുണരത്നെ നേരത്തെ പുറത്തായിരുന്നു. രണ്ട് വിക്കറ്റും ബുംറക്കാണ്. 10ഓവര്‍ പിന്നിടുമ്ബോള്‍ രണ്ട് വിക്കറ്റിന് 52റണ്‍സ് എന്ന നിലയിലാണ് ലങ്ക. ആവിഷ്ക ഫെര്‍നാണ്ടോ (19), കുശാല്‍ മെന്‍ഡിസ് (മൂന്ന്)എന്നിവരാണ് ക്രീസില്‍.ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.


  • HASH TAGS
  • #sports