ശ്രീലങ്കയെ ഏഴുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ: രോഹിത് ശര്‍മ്മയ്ക്കും കെ.എല്‍.രാഹുലിനും സെഞ്ച്വറി

സ്വന്തം ലേഖകന്‍

Jul 07, 2019 Sun 05:55 AM

ലീഡ്സ്:  രോഹിത് ശര്‍മ്മയുടെയും കെ.എല്‍.രാഹുലിന്റെയും സെഞ്ച്വറിയുടെ കരുത്തിൽ  ഇന്ത്യയ്ക്   ശ്രീലങ്കയ്ക്കെതിരെ  ഏഴുവിക്കറ്റിന്റെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ  265 റണ്‍സ് ഇന്ത്യ 43.3 ഓവറില്‍ പിന്നിട്ടു. 102 റണ്‍സുമായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി എന്ന നേട്ടം കുറിച്ച രോഹിത് ശര്‍മ്മയുടെയും 111 റണ്‍സ് നേടി പുറത്തായ കെ.എല്‍. രാഹുലുമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. രോഹിത് ശര്‍മ്മ,​ കെ.എല്‍. രാഹുല്‍,​ ഋഷഭ് പന്ത് എന്നിവരാണ് പുറത്തായത്. ക്യാപട്ന്‍ വിരാട് കോഹ്ലി ( 34 )​റണ്‍സുമായും ഹാര്‍ദിക് പാണ്ഡ്യ (ഏഴുറണ്‍സ്)​ എന്നിവര്‍ പുറത്താകാതെ നിന്നു.ശ്രീലങ്കയ്ക്കായി മലിമഗ,​ രജിത,​ ഉഡാന എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.


  • HASH TAGS
  • #sports