ദുര്‍മന്ത്രവാദത്തിനിടെ മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം

സ്വ ലേ

Jul 07, 2019 Sun 05:56 PM

ഗുവാഹത്തി: ദുര്‍മന്ത്രവാദത്തിനിടെ അമ്മയും വീട്ടുകാരും ചേര്‍ന്ന് മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു . അസമിലെ ഉഡല്‍ഗുരി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. 


സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള  വീട്ടുകാര്‍ ചേര്‍ന്നാണ് വീടിനുള്ളില്‍ ദുര്‍മന്ത്രവാദം നടത്തിയതെന്ന് പോലീസ് പറഞ്ഞു.  ആഭിചാര ക്രിയകള്‍ക്കിടെ ദുര്‍മന്ത്രവാദി കുട്ടിയുടെ തല വാളുപയോഗിച്ച് വെട്ടാന്‍ ശ്രമിച്ചു. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും മന്ത്രോച്ഛാരണവുമായി വീട്ടുകാര്‍ ആഭിചാര കര്‍മ്മങ്ങള്‍ തുടരുകയായിരുന്നു.


പ്രകോപിതരായ വീട്ടുകാരും ദുര്‍മന്ത്രവാദിയും നാട്ടുകാര്‍ക്ക് നേരെ ആയുധങ്ങളുമായി പ്രതിരോധിച്ചതോടെ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കുവാന്‍  പൊലീസ് വെടിയുതിര്‍ത്തു.

  • HASH TAGS
  • #india