തേരാപാര സിനിമയുമായി കരിക്ക്‌ ടീം എത്തുന്നു

സ്വ ലേ

Jul 07, 2019 Sun 08:44 PM

തേരാപാര സിനിമയുമായി കരിക്ക്‌ ടീം  എത്തുന്നു. തേരാപാര സിനിമയുടെ മോഷന്‍ പോസ്റ്റർ ഏറ്റെടുത്തു ആരാധകരും. ഉടന്‍ വരുന്നു എന്ന ക്യാപ്ഷനോടെ കരിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്. 


മോഷന്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ കരിക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.നഗരത്തില്‍ രാത്രി പശ്ചാത്തലത്തില്‍ ജാക്കറ്റും മാസ്‌കും ധരിച്ച് ഒരാള്‍ നില്‍ക്കുന്നതാണ് പോസ്റ്ററില്‍. മിസ്റ്ററി- ത്രില്ലര്‍ സൂചനയാണ് നല്‍കുന്നതെങ്കിലും കാറ്റഗറിയില്‍ കോമഡി എന്നാണ് ചേര്‍ത്തിരിക്കുന്നത്. മുഖം മറച്ച് ഇരുട്ടത്ത് നിക്കുന്നത് ലോലനാണ് എന്നാണ് പ്രേക്ഷകരിൽ ചിലർ  പറയുന്നത്.


കരിക്ക് ഷോ റണ്ണര്‍ നിഖില്‍ പ്രസാദാണ് തേരാ പാരാ മൂവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുനില്‍ കാര്‍ത്തികേയന്റേതാണ് ഛായാഗ്രഹണം. സംഗീതം പിഎസ് ജയഹരി. എല്‍വിന്‍ ചാര്‍ളി ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ മോഷന്‍ ഗ്രാഫിക്‌സ് ചെയ്തിരിക്കുന്നത് ബിനോയ് ജോണ്‍ ആണ്.


  • HASH TAGS
  • #film
  • #therapara
  • #karikku