ലോകകപ്പ് പട്ടികയിൽ ഇഷാന്ത് ശർമയും

സ്വന്തം ലേഖകൻ

May 07, 2019 Tue 03:30 PM

മുംബൈ: ഏകദിന ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇശാന്ത് ഇഷാന്ത് ശർമയും. ഐപിഎല്ലിലെ മികവുറ്റ പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്‌ക്ക് റിസർവ് താരങ്ങളുടെ പട്ടികയിൽ ഇടം നൽകിയത്. ഋഷഭ് പന്ത്, അമ്പാട്ടി റായുഡു, നവ്‌ദീപ് സെയ്‌നി എന്നിവര്‍ക്കൊപ്പമാണ് ഇശാന്തിനെ ബിസിസിഐ ഉള്‍പ്പെടുത്തിയത്.

നാല് താരങ്ങളെയാണ് ബിസിസിഐ പകരക്കാരായി ഉൾപ്പെടുത്തിയത്. പേസര്‍ എന്ന നിലയ്‌ക്ക് റിസര്‍വ് താരമായി സെയ്‌നിക്കാണ് പ്രഥമ പരിഗണന. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പന്തെറിഞ്ഞ് പരിചയമുള്ള താരമാണ് ഇശാന്ത്. പരിചയ സമ്പന്നത ലോകകപ്പിനെ സ്വാധീനിക്കും എന്നുള്ളത് കൊണ്ട് തന്നെ ഇഷാന്ത് ശർമയ്ക്കും തുല്യ മുൻഗണന നൽകും എന്ന് വിലയിരുത്തുന്നു.   നിലവില്‍ ഇശാന്ത് മികച്ച ഫോമിലുമാണ്.

ഇന്ത്യക്കായി 80 ഏകദിനങ്ങള്‍ കളിച്ച താരം 115 വിക്കറ്റ് നേടിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു ലോകകപ്പ് കളിക്കാന്‍ ഇശാന്തിന് അവസരം ലഭിച്ചിട്ടില്ല.  മെയ് 30 ന് ഇഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന ഏകദിന ലോകകപ്പിൽ ഇഷാന്തിനും അവസരം ലഭിച്ചേക്കാം എന്നാണ് വിലയിരുത്തൽ.

  • HASH TAGS
  • #sports
  • #Icc
  • #Ishanth sharma