സ​ഹാ​യി​ക്ക​ണം; രാ​ഷ്ട്ര​പ​തി​ക്ക് പെ​ൺ​കു​ട്ടി​ക​ളു​ടെ ര​ക്ത​ത്തി​ൽ കു​റി​ച്ച ക​ത്ത്

സ്വ ലേ

Jul 07, 2019 Sun 09:39 PM

ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി പോ​ലീ​സ് വേ​ട്ട​യാ​ടു​ന്നുവെന്ന്  ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ട് പഞ്ചാബി പെ​ൺ​കു​ട്ടി​ക​ൾ ര​ക്തം കൊ​ണ്ട് രാ​ഷ്ട്ര​പ​തിയ്ക്ക് ക​ത്ത​യ​ച്ചു.


ത​ങ്ങ​ളെ ആ​രോ കള്ള കേ​സി​ൽ കു​ടു​ക്കി​യ​താ​ണെന്നും, ഭ​യ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​തെന്നും  നീ​തി ല​ഭി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും പെൺകുട്ടികൾ ക​ത്തി​ല്‍ പ​റ​യു​ന്നു.


വി​സ ത​ട്ടി​പ്പ്, വ​ഞ്ച​ന കേ​സു​ക​ളാ​ണ് മോ​ഗ പോ​ലീ​സ് ഇ​വ​ര്‍​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വ​ർ വി​ദേ​ശ​ത്തു കൊ​ണ്ടു പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങി​യെ​ന്ന് പ​രാ​തി​യു​ണ്ടെ​ന്നാ​ണ് മോ​ഗ പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

  • HASH TAGS