സ്വാശ്രയ മെഡിക്കൽ ഫീസ് വർധനവ് സർക്കാറിന്‍റെ ഒത്തുകളി -പ്രതിപക്ഷ നേതാവ് ചെന്നിത്തല

സ്വ ലേ

Jul 07, 2019 Sun 11:26 PM

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർധന സർക്കാറിന്‍റെയും മാനേജുമെന്‍റുകളുടെയും ഒത്തുകളിയുടെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ്‌ സർക്കാറിന്‍റെ കാലത്ത് അഞ്ച് വർഷം കൊണ്ട് 47,000 രൂപ വർധിപ്പിച്ചതിനെ എതിർത്ത ഇടത് മുന്നണി അധികാരത്തിൽ എത്തിയപ്പോൾ ഈ വർഷം മാത്രം അര ലക്ഷം രൂപ വരെ വർധിപ്പിച്ചിരിക്കുകയാണ്.  മുൻവർഷത്തെ ഫീസിൽ നിന്ന് പത്ത് ശതമാനം വർധനയാണ് രാജേന്ദ്രബാബു കമീഷൻ നടത്തിയിരിക്കുന്നത്. സർക്കാർ നിലപാട് മാനേജ്‌മെന്റുകൾക്ക് പിന്തുണ നല്കുന്നതാണെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു.

  • HASH TAGS
  • #government