ബിനോയ്‌ ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകും

സ്വന്തം ലേഖകന്‍

Jul 08, 2019 Mon 06:10 PM

മുംബൈ:  ബിനോയ്‌ കോടിയേരി ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകും.പൊലീസ് ഇന്ന്‍ ബിനോയിയില്‍ നിന്നും മൊഴി എടുത്തേക്കുമെന്നാണ് സൂചന. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന കര്‍ശന വ്യവസ്ഥയിലാണ് നേരത്തെ ദിന്‍ ഡോഷി സെഷന്‍സ് കോടതി ബിനോയ്‌ കോടിയേരിക്ക് ജാമ്യം അനുവദിച്ചത്.2009 മുതല്‍ 2018 വരെ ബിനോയ്‌ തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു.പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. മുംബൈ ഓഷിവാര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ബിനോയിയെ ജാമ്യത്തില്‍ വിട്ടത്.


  • HASH TAGS
  • #binoykodiyeri
  • #binoy